ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

ബെംഗളൂരു: മാലിന്യമുക്ത നഗരമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ നിയമങ്ങൾ കർശനമാക്കി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖരമാലിന്യ സംസ്‌കരണ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാൻ അധികൃതർ തീരുമാനിച്ചു. ഏപ്രിൽ 1 മുതൽ വീടുകളിൽ മാലിന്യം വേർതിരിക്കൽ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്.

പുതിയ നിയമങ്ങൾ അനുസരിച്ച് നനഞ്ഞ മാലിന്യം, ഉണങ്ങിയ മാലിന്യം, സാനിറ്ററി വേസ്റ്റ്, പ്രത്യേക മാലിന്യങ്ങൾ എന്നിവ കൃത്യമായി വേർതിരിക്കണം. വീഴ്ച വരുത്തുന്നവർക്ക് ആദ്യഘട്ടത്തിൽ 1,000 രൂപ പിഴ ചുമത്തുമെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മുന്നറിയിപ്പ് നൽകി. നിയമലംഘനം ആവർത്തിക്കുന്നവർക്ക് 2,000 രൂപയാണ് പിഴ ഈടാക്കുക.

  കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്

പൊതുജനങ്ങളിൽ അതൃപ്തി
ബെംഗളൂരു ഖരമാലിന്യ സംസ്കരണ നിയമങ്ങൾ-2026 പ്രകാരം നടപ്പിലാക്കുന്ന ഈ പിഴാശിക്ഷകൾക്കെതിരെ നഗരവാസികൾക്കിടയിൽ വ്യാപകമായ അസന്തുഷ്ടി പടരുന്നുണ്ട്. നിലവിലെ നികുതി ഭാരത്തിന് പുറമെ പിഴ കൂടി ഏർപ്പെടുത്തുന്നത് അശാസ്ത്രീയമാണെന്നാണ് പൊതുജനങ്ങളുടെ പക്ഷം. നഗരത്തെ മാലിന്യവിമുക്തമാക്കാൻ അധികൃതർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും പൗരന്മാരുടെ പൂർണ്ണമായ പിന്തുണ ഇതിന് ലഭിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

മാലിന്യ നഗരമെന്ന ദുഷ്‌പേര് മാറ്റിയെടുക്കാൻ സർക്കാർ നടത്തുന്ന ഈ ‘നൂറ്റിയെട്ട് സർക്കസുകൾ’ വിജയത്തിലെത്തിക്കാൻ പൊതുജന സഹകരണം അത്യാവശ്യമാണെന്ന് ജിബിഎ അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്‌
[masterslider id="10"]

Related posts

Click Here to Follow Us