കൊച്ചി: ഏറെ ആഗ്രഹിച്ച് അഭിനയ രംഗത്ത് എത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു.
കസ്തൂരിമാൻ എന്ന സീരിയലിൽ സിദ്ധാർഥ് ചെയ്ത സിദ്ധു കഥാപാത്രം അത്രത്തോളം ജനപ്രിയമായ ഒന്നായിരുന്നു. തൃശൂർ സ്വദേശിയായ നടൻ ഏറെ കാലമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. നടി സീമ ജി നായരാണ് മരണ വാർത്ത പുറം ലോകത്തെ അറിയിച്ചത്.
രണ്ട് വര്‍ഷത്തോളമായി സിദ്ധാര്‍ത്ഥ് രോഗവുമായി പോരാടുകയായിരുന്നുവെന്ന് അവര്‍ കുറിച്ചു. സീമയാണ് നടന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കിയിരുന്നത്. ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പ്
വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻതീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു. (NEURO ENDOCRINE CARCINOMA)എന്നCANCER ആയിരുന്നു.
