ആയിരം കോടിയുടെ കാര്‍ഷിക വായ്പ എഴുതിതള്ളാന്‍ തയ്യാറായി കുമാരസ്വാമി.

ബെംഗളൂരു: സംസ്ഥാനത്തെ കർഷകരുടെ 10000 കോടിയോളം രൂപയുടെ വായ്പകൾ സർക്കാർ എഴുതിത്തള്ളും. ജില്ലാ–സംസ്ഥാന സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളും പലിശയും ഉൾപ്പെടെയാണിതെന്നു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു. സഹകരണ മന്ത്രി ബണ്ഡെപ്പ കാശിംപുർ, കൃഷിമന്ത്രി എൻ.എച്ച്.ശിവശങ്കര റെഡ്ഡി എന്നിവരുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇതു സംബന്ധിച്ചു ചർച്ച നടത്തി.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

ജൂലൈ അഞ്ചിനു ബജറ്റ് അവതരണത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ കോൺഗ്രസ് സർക്കാർ നൽകിയ വായ്പാ ഇളവിന്റെ തുടർച്ചയായാണ് കോൺഗ്രസ്–ജെഡിഎസ് സഖ്യസർക്കാരും വായ്പാ ഇളവ് പ്രഖ്യാപിക്കുക. 22 ലക്ഷത്തോളം കർഷകർ സഹകരണ ബാങ്കിൽ നിന്നെടുത്തിട്ടുള്ള വായ്പയിൽ അമ്പതിനായിരം രൂപ വീതമാണ് കഴിഞ്ഞ സർക്കാർ തള്ളിയത്. 8165 കോടി രൂപയാണ് ഇതിനു വേണ്ടി സർക്കാർ ചെലവഴിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts