സദാചാര പോലീസ് കളി വേണ്ട; പ്രണയദിനത്തിൽ നഗരത്തിലെ കമിതാക്കൾക്ക് കാവലൊരുക്കി യൂത്ത് കോൺഗ്രസ്

ബെംഗളൂരു: ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തിൽ സംസ്കാര സംരക്ഷണത്തിന്റെ പേരിൽ സദാചാര പോലീസിംഗ് അവസാനിപ്പിക്കാൻ കർണാടക സംസ്ഥാന യൂത്ത് കോൺഗ്രസ്.

വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ തുടങ്ങിയ സംഘടനകളെ ഭയപ്പെടേണ്ടതില്ല, പ്രണയികളെ സംരക്ഷിക്കാൻ ‘പ്രണയത്തിന്റെ പടയാളികളായി’ ഞങ്ങൾ നിലകൊള്ളുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എച്ച്.എസ്. മഞ്ജുനാഥ് ഗൗഡ പ്രഖ്യാപിച്ചു.

എല്ലാ വർഷവും വാലന്റൈൻസ് ദിനത്തിൽ പാർക്കുകളിലും മാളുകളിലും പൊതുസ്ഥലങ്ങളിലും ഹിന്ദു അനുകൂല സംഘടനകൾ പ്രണയികളെ ഉപദ്രവിക്കുന്നതായി പരാതികൾ കേൾക്കാറുണ്ട്.

  കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബിരുദ വിദ്യാർത്ഥി മരിച്ചു: 45 യാത്രക്കാർക്ക് പരിക്ക് 

ഇത്തവണ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മഞ്ജുനാഥ് ഗൗഡ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ എല്ലാ ജില്ലാ, ബ്ലോക്ക് തല പ്രവർത്തകരും പ്രണയികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്.

“ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഓരോ പൗരനും വ്യക്തിസ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി ജീവിക്കാനുള്ള അവകാശം നൽകുന്നു. ഇണയെ തിരഞ്ഞെടുക്കുന്നതും ഇണയെ സ്നേഹിക്കുന്നതും ഒരു മൗലികാവകാശമാണെന്ന് സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്.

അതിനാൽ, പ്രണയികളുടെ അവകാശങ്ങൾ നിയമവിരുദ്ധമായി ലംഘിക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങൾ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

മംഗലാപുരം പോലുള്ള സെൻസിറ്റീവ് പ്രദേശങ്ങളിൽ സദാചാര പോലീസിംഗ് കൂടുതലായി നടക്കാൻ സാധ്യതയുള്ളതിനാൽ, അവിടെ സൂക്ഷ്മ നിരീക്ഷണം യൂത്ത് കോൺഗ്രസ് നടത്തി .

  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

പൂക്കളും സമ്മാനങ്ങളും വിൽക്കുന്ന പാവപ്പെട്ട വ്യാപാരികൾക്കെതിരായ ആക്രമണങ്ങൾ തടയാൻ തൊഴിലാളികൾ സജീവമായിരിക്കും. ഇത്തരം ഗുണ്ടകൾക്കെതിരെ പോലീസ് വകുപ്പ് കർശന നടപടിയെടുക്കണം, വകുപ്പ് പരാജയപ്പെട്ടാൽ, ഞങ്ങൾ തന്നെ പ്രണയിതാക്കളെ സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
[masterslider id="10"]

Related posts

Click Here to Follow Us