കണ്ടക്ടർമാരില്ലാതെ 1000 മിനി ബസുകൾ അടുത്ത വർഷം നിരത്തിലിറക്കും; ബിഎംടിസി

ബെംഗളൂരു: ഇടുങ്ങിയ റോഡുകളിലും മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഗതാഗത സൗകര്യം ഒരുക്കുന്നതിനായി അടുത്ത വർഷം മുതൽ 20 സീറ്റുകളുള്ള 1,000 മിനി ബസുകൾ വിന്യസിക്കാൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തീരുമാനിച്ചു.

“ഈ മിനി ബസുകൾ നഗര പരിധിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കും.”എന്ന് തിങ്കളാഴ്ച പുതിയ ബിഎംടിസി ബിഎസ്-VI, ഇലക്ട്രിക് ബസുകളുടെ ലോഞ്ച് ചടങ്ങിൽ കർണാടക ഗതാഗത മന്ത്രി ബി ശ്രീരാമുലു പറഞ്ഞു,

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

മിനി ബസുകളിൽ കണ്ടക്ടർമാരുണ്ടാകില്ലെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. “ഞങ്ങൾ ഇപ്പോൾ പദ്ധതി തയ്യാറാക്കുകയാണ്. ഈ ബസുകളിൽ നിരക്ക് ഈടാക്കണോ അതോ പാസ് വേണോ സ്മാർട്ട് കാർഡ് അധിഷ്‌ഠിത യാത്രയാണോ വേണ്ടതെന്ന് ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts