ബെംഗളൂരുവില്‍ 4 കോടി രൂപയുടെ ലഹരിമരുന്നുമായി 7 മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റില്‍; ലക്ഷ്യം വെച്ചിരുന്നത് നഗരത്തിലെ കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും

ബെംഗളൂരു: നഗരത്തിൽ നിന്നും 7 മലയാളികളുള്‍പ്പെടെ 10 പേര്‍ 4 കോടി രൂപയുടെ ലഹരിമരുന്നുമായി പിടിയിൽ. ലഹരിമരുന്നിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരു പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ്  ഇവർ പിടിയിലായത്.
ഇവരിൽ നിന്നും  3 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 50 ഗ്രാം എംഡിഎംഎ, 500 ഗ്രാം ചരസ്, 500 ഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകള്‍, 10 കിലോ കഞ്ചാവ് തുടങ്ങിയവയും രണ്ടു കാറുകളും 14 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തട്ടുണ്ട്.

അമൃതഹള്ളി ജക്കൂര്‍ റെയില്‍വേ ട്രാക്കിന് സമീപം ലഹരിമരുന്നു വില്‍ക്കാന്‍ ശ്രമിച്ച 4 പേരെയാണ് ആദ്യം പിടികൂടിയത്.  പിന്നീടുള്ള ദിവസങ്ങളിലെ പരിശോധനയില്‍ കഗ്ഗാലിപുരയില്‍ നിന്ന് 5 പേരെയും സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരാളെയും പിടികൂടുകയായിരുന്നു.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

നഗരത്തിലെ കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണു ഇവര്‍ വില്‍പന നടത്തിയിരുന്നതെന്നും ഇവര്‍ക്ക് ലഭിക്കുന്ന ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു.

  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
[masterslider id="10"]

Related posts