തൊഴിലുറപ്പ് പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്; ലോക്ഭവന്‍ റാലിക്കിറങ്ങി സിദ്ധരാമയ്യയും ഡി.കെ.യും

ബെംഗളുരു: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും സ്വഭാവവും മാറ്റിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധ റാലി നടത്തിയ ശേഷം ലോക്ഭവനിലേക്കു മാര്‍ച്ച് നടത്താനൊരുങ്ങിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ ജേവാല എന്നിവരെ കരുതല്‍ നടപടിയുടെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.

പിന്നീടു ലോക്ഭവനിലെത്തിയ നേതാക്കള്‍ വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ -ഗ്രാമീണ്‍ (വിബി-ജിറാം-ജി) പേര് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് നിവേദനം നല്‍കി. ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പേരു മാറ്റിയതിലൂടെ മഹാത്മാ ഗാന്ധിയെ വീണ്ടും കൊലപ്പെടുത്തിയെന്നും വിബി-ജിറാം-ജി എന്ന പേര് പിന്‍വലിക്കുന്നതു വരെ പോരാടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

സംസ്ഥാനത്തെ 6,000 ഗ്രാമ പഞ്ചായത്ത് ഓഫിസുകള്‍ക്കു മഹാത്മാ ഗാന്ധിയുടെ പേര് നല്‍കുമെന്നു സിദ്ധരാമയ്യയും ഡി. കെ.ശിവകുമാറും അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ് ചട്ടക്കൂട് പൊളിച്ചുമാറ്റി പഞ്ചായത്തുകളുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ഭിന്നശേ ഷിക്കാരുള്‍പ്പെടെ 5 കോടി പേര്‍ ക്കു പദ്ധതി പ്രകാരം തൊഴില്‍ ലഭിച്ചിരുന്നു. നേരത്തേ ഓരോ പഞ്ചായത്തിനും ഒരു കോടി രൂപ ലഭിച്ചിരുന്നുവെന്നും ഇനി ഇതു ലഭിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts