കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതി; ഫസല്‍ ബീമാ യോജന നടപ്പിലാക്കുന്നതിൽ കർണാടകയ്ക്ക് രണ്ടാം സ്ഥാനം

ബെംഗളുരു: കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന നടത്തിപ്പുമായി ബന്ധപ്പെട്ട്, വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണാടകയ്ക്കു രണ്ടാം സ്ഥാനം.

കൃഷി മന്ത്രാലയം ബെംഗളുരുവില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ കൃഷി വകുപ്പ് കമ്മിഷണറും ഡയറക്ടറും ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

2024ലെ ഖരീഫ്, 2024-25 വര്‍ഷങ്ങളിലെ റാബി വിളകളുമായി ബന്ധപ്പെട്ട മികച്ച പ്രകടനം മുന്‍ നിര്‍ത്തിയാണിത്. പ്രകൃതിദുരന്തം, കീടബാധ തുടങ്ങിയവയെ തുടര്‍ന്നു വിള നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ഉറപ്പാക്കാനായാണു വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നത്.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ 27,04 ലക്ഷം കര്‍ഷകരില്‍ 11.85 ലക്ഷംപേര്‍ക്കാണു നഷ്ടപരിഹാരം ലഭിച്ചത്. 2094 കോടി രൂപയാണ് ഇവര്‍ക്കു ലഭ്യമാക്കിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts