ഓസ്‌ട്രേലിയ-ഡെന്‍മാര്‍ക്ക് ഒപ്പത്തിനൊപ്പം (1-1), നാല് പോയിന്റുുമായി ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കുകയും ചെയ്തു.

സമാറ: വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് സമനില വഴങ്ങിയ ഓസ്‌ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതക്ക് മങ്ങലേറ്റു. ആദ്യ മത്സരത്തില്‍ വിജയം നേടിയ ഡെന്‍മാര്‍ക്ക് തങ്ങളുടെ സാധ്യത സജീവമാക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ നേടിയ ഓരോ ഗോളിനപ്പുറത്തേക്ക് ഇരുടീമുകള്‍ക്കും മത്സരം അവസാനിക്കുന്നത് വരെ പോകാനായില്ല.

നിക്കോളോയ് ജോര്‍ജെന്‍സന്‍ നല്‍കിയ പാസ് ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് എറിക്‌സണ്‍ ഓസ്‌ട്രേലിയന്‍ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. സമനില ഗോളിനായി പൊരുതി കളിച്ച ഓസ്‌ട്രേലിയ 38ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ലക്ഷ്യംകണ്ടു. 37ാം മിനിറ്റില്‍ ഒസ്‌ട്രേലിയയുടെ കോര്‍ണര്‍ കിക്ക് പെനാല്‍റ്റി ബോക്‌സില്‍ വച്ച് ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ യൂസുഫ് പോള്‍സണിന്റെ കൈയ്യില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് വാറിലൂടെ റഫറി അത് പെനാല്‍റ്റി സ്ഥിരീകരിക്കുകയും കിക്കെടുത്ത മിലെ ജെഡിനാക്ക് ഗോളാക്കി മാറ്റുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു
  ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us