ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്

ബെംഗളൂരു: ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലെ കാസ്റ്റിംഗ് യൂണിറ്റിലുണ്ടായ അപകടത്തിൽ 33 വയസ്സുകാരനായ മെഷീൻ ഓപ്പറേറ്റർ മരിച്ചു. ഡിമോ കാസ്റ്റിംഗ്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ഖേംലാൽ നേവാർ പ്രധാൻ ആണ് ജോലിയിക്കിടെ ദാരുണമായി കൊല്ലപ്പെട്ടത്. കമ്പനി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് അപകടത്തിന് കാരണമെന്ന പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡൈ-കാസ്റ്റിംഗ് മെഷീന് സമീപം ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ഖേംലാലിന്റെ തല യന്ത്രത്തിനുള്ളിൽ കുടുങ്ങി തകരുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ഖേംലാലിന്റെ ബന്ധുവും ഇതേ സ്ഥാപനത്തിലെ സൂപ്പർവൈസറുമായ മുക്തി നേവാർ ആണ് പോലീസിൽ പരാതി നൽകിയത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

അപകടകരമായ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളോ മുൻകരുതലുകളോ കമ്പനി നടപ്പിലാക്കിയിരുന്നില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ഹെബ്ബഗോഡി പോലീസ് കമ്പനി അധികൃതർക്കെതിരെ ബിഎൻഎസ് സെക്ഷൻ 106 (അശ്രദ്ധ മൂലം മരണത്തിന് കാരണമാകൽ), 289 (യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
[masterslider id="10"]

Related posts