കെഎസ്ആര്‍ടിസി യുടെ ‘കരിപ്പൂർ ഫ്ലൈറ്റ് ‘ നിർത്താൻ നീക്കം

കാസർകോട് നിന്ന് കോഴിക്കോട്ടേക്ക് രാത്രി യാത്രയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്താന്‍ നീക്കം . കാസർകോട് നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ബസാണിത്. കൊവിഡ് കാലത്തെ ലോക്ക്ഡൗണിന് ശേഷം ബസ് സർവീസ് പുനരാരംഭിച്ചപ്പോൾ കരിപ്പൂരിലേക്കുള്ള സർവീസ് കോഴിക്കോട് ടൗൺ വരെ നീട്ടുയിരുന്നു.
കണ്ണൂർ വിമാനത്താവളം വന്നതുമുതൽ കരിപ്പൂർ ബസ് നിർത്താൻ കെ.എസ്.ആർ.ടി.സി ആലോചിച്ചതാണ്. രാത്രിയാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് സർവീസ് നിലനിർത്തി. സ്ഥിരം യാത്രക്കാർ കരിപ്പൂർ ഫ്ലൈറ്റ് എന്ന് വിളിക്കുന്ന ഈ ബസ് രാത്രിയാത്രക്കാരുടെ ഏക ആശ്രയമാണ്. ‘മിന്നൽ ‘ ഉൾ പ്പെടെ ദീർഘദൂര കെ.എസ്.ആർ .ടി.സി ബസുകൾ ഒന്നിലധികം ഉണ്ടെങ്കിലും എല്ലായിടത്തും നിർത്തുന്ന ഒരേയൊരു രാത്രി ബസ് ഇതുമാത്രമാണ്.
കാസർകോട് ഡിപ്പോയിൽ നിന്നുള്ള സർവീസ് രാത്രി 9 മണിക്കാണ് ആരംഭിക്കുന്നത്. രാവിലെ 10ന് കാഞ്ഞങ്ങാടും 11ന് പയ്യന്നൂരിലും 12ന് കണ്ണൂരിലും എത്തുന്ന ഈ ബസിൽ സ്ഥിരം യാത്രക്കാരുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്. രാത്രി രണ്ടരയ്ക്കാണ് കോഴിക്കോട്ടെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts