ബെംഗളൂരുവിൽ 2019 നടന്ന കെ. രഘുനാഥ് കൊലക്കേസിൽ ഡിവൈ.എസ്.പി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ വൻ സ്വത്തുള്ള റിയൽ എസ്റ്റേറ്റ് ഉടമയും മുൻ ആന്ധ്രാപ്രദേശ് എം.പിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം കൈകാര്യം ചെയ്യുന്ന ഡി.കെ. ആദികേശവലുവിന്റെ അടുത്ത വിശ്വസ്തനുമായ കെ. രഘുനാഥ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

ആദികേശവലുവിന്റെ മകൻ ഡി.എ. ശ്രീനിവാസ്, മകൾ ഡി.എ. കൽപജ, ബെംഗളൂരുവിലെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഡിവൈ.എസ്.പി എസ്.വൈ. മോഹൻ എന്നിവരാണ് അറസ്റ്റിലായത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിലപ്പെട്ട സെക്യൂരിറ്റി വ്യാജമായി നിർമിക്കൽ, സർക്കാർ സ്റ്റാമ്പുകളുടെയും സീലുകളുടെയും വ്യാജരേഖ നിർമിക്കൽ, തെളിവ് നശിപ്പിക്കൽ, വ്യാജ തെളിവുകൾ സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റെന്ന് സി.ബി.ഐ വാർത്തക്കുറിപ്പിൽ അറിയിച്ചു.

2013ൽ ആദികേശവലു മരിച്ചതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കം. രഘുനാഥും മുൻ എം.പിയുടെ മക്കളും തമ്മിൽ ചില സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം ഉടലെടുത്തു. സ്വത്തിന്റെ മുഴുവൻ ഉടമ താനാണെന്ന് രഘുനാഥ് വാദിച്ചു. 2019 മേയിൽ രഘുനാഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!

കർണാടക പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോടതി കയറിയ കേസ് ഒടുവിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സി.ബി.ഐ അന്വേഷിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts