ശുചിമുറി എവിടാ? ഒരു ക്ലൂ തരാമോ; നിങ്ങൾക്ക് തൊട്ടടുത്തുള്ള ശുചിമുറി കണ്ടെത്താന്‍ ഒരു മൊബൈല്‍

ദീര്‍ഘദൂര യാത്രയ്ക്കിടെ ശുചിമുറി സൗകര്യം തേടി ഇനി അലയേണ്ട. മൊബൈല്‍ ഫോണില്‍ ‘ക്ലൂ’ (ഗഘഛഛ) ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള ശുചിമുറി അറിയാം. ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘കൂ’ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികള്‍ക്കു പുറമേ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലര്‍ ത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും ശുചിമുറികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ക്യു ആപ് തയാറാക്കിയിരി
ക്കുന്നത്.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

ആന്‍ഡ്രോയ്ഡില്‍നിന്ന് ഇപ്പോള്‍ ആപ് ഡൗണ്‍ ലോഡ് ചെയ്യാം. എന്നാല്‍, ആപ്പിളില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടിയെടുക്കുമെന്ന് ശുചിത്വ മിഷന്‍ അറിയിച്ചു. ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവര്‍ത്തനസമയം, പാര്‍ക്കിങ് ഉള്‍പ്പെടെ അവിടത്തെ സൗകര്യങ്ങള്‍, മറ്റ് ഉപയോക്താക്കളുടെ റേറ്റിങ് എന്നിവ തത്സമയം അറിയാം എന്നതാണ് ആപ്പിന്റെ പ്രത്യേകത. കേരളത്തിലെ പ്രധാന വിനോദസഞ്ചാര പാതകളും ദേശീയപാതകളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയിരി ക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts