വോട്ട് കൊള്ളയില്‍ വിവാദ പ്രസ്താവന: രാഹുല്‍ ഗാന്ധിയെ കാണാൻ ആവശ്യം ഉന്നയിച്ച് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എംഎല്‍എ രാജണ്ണ

ബെംഗളുരു : വോട്ട് കൊള്ള വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃ ത്വത്തെ വെട്ടിലാക്കിയ പ്രസ്താവന നടത്തിയതിനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ.എന്‍. രാജണ്ണ രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുമതി തേടി.

തുമക്കൂരു മധു ഗിരി എംഎല്‍എയായ രാജണ്ണ നവംബര്‍ 17നു രാഹുല്‍ ഗാന്ധിക്ക് എഴുതിയ കത്തില്‍ തന്റെ പരാമര്‍ശം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്.

  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!

കര്‍ണാടക പിസിസി നിയമിച്ച ബൂത്തുതല ഏജന്റുമാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നുചൂണ്ടിക്കാട്ടുക മാത്രമായിരുന്നു ലക്ഷ്യെമെന്നും കത്തിലുണ്ട്.

ബെംഗളൂരുവിലെ മഹാദേവപുരയിലെയും കലബുറഗി അലന്ദിലെയും വോട്ടര്‍ പട്ടിക തിരിമറി സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ചതിനാണു സഹകരണ മന്ത്രി സ്ഥാനത്തു നിന്നു രാജണ്ണയെ പുറത്താക്കിയത്.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കണ്‍മുന്നില്‍ നടന്ന വോട്ടര്‍പട്ടിക ക്രമക്കേട് ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്ന പരാമര്‍ശമാണു രാജണ്ണയ്ക്കവിനയായത്.

  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts