ബെംഗളൂരുവിലേക്ക് ബ്രെഡിനുള്ളില്‍ കടത്തുകയായിരുന്ന 121 ഗ്രാം കൊക്കെയ്‌നുമായി നൈജീരിയക്കാരി അറസ്റ്റില്‍

ബെംഗളുരു: മുംബൈയില്‍ നിന്നുള്ള സ്വകാര്യ ബസില്‍ ബെംളൂരുവിലേക്കു കൊക്കെയ്ന്‍ കടത്തുന്നതിനിടെ നൈജീരിയക്കാരി ഒലൈഡ എസ്‌തേറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നി ലയിലാണ് 1.2 കോടി രൂപ വില യുള്ള 121 ഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പരിശോധന നട ത്തുകയായിരുന്നു.

Read More

ഉപമുഖ്യമന്ത്രിയായി തുടരുന്നതില്‍ താന്‍ സംതൃപ്തൻ; ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: സംസ്ഥാനത്തു മുഖ്യമന്ത്രി പദവിയില്‍ മാറ്റമില്ലെന്നും ഉപമുഖ്യമന്ത്രി യായി തുടരുന്നതില്‍ താന്‍ സംതൃപ്തനാണെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അം ഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുളളില്‍ ്അഭിപ്രായ ഭിന്നതയുണ്ടെന്നും ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പറയുന്നത് മാധ്യമങ്ങളാണ്. ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി കോണ്‍ഗസിന്റെ മുഖമായി മാറുമോ എന്ന ചോദ്യവും ഡി.കെ. ശിവകുമാര്‍ തള്ളി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനാണു പ്രിയങ്ക ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ഡി.കെ പറഞ്ഞു.  

Read More

ബെംഗളൂരുവിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; കാലാവസ്ഥാ റിപ്പോർട്ട്

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് പതിവ്പോലെ തണുപ്പുള്ള കാലാവസ്ഥയാണ്. നഗരത്തിൽ അടുത്ത 7 ദിവസങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകും. രാത്രിയിൽ പരമാവധി താപനില 26°C (79°F) ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതേസമയം കുറഞ്ഞ താപനില 15°C (59°F) ആയിരിക്കും. അതിനാൽ, രാവിലെ വാഹനമോടിക്കുന്നവർ അൽപ്പം ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ന് ട്രെയിൻ, വ്യോമ സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. ഡിസംബർ മാസത്തിലെ ശരാശരി താപനില 16°C മുതൽ 28°C (60°F മുതൽ 82°F വരെ) ആണ്. നിലവിലെ താപനില ഈ പരിധിയിൽ തന്നെ…

Read More

‘ജയിലർ 2’ വിൽ രജനികാന്തിനൊപ്പം കിങ് ഖാനും;

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ. മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമുൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയതായിരുന്നു ജയിലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. ജയിലർ രണ്ടാം ഭാ​ഗത്തിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് കിങ് ഷാരുഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു…

Read More

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് നടുറോഡില്‍ 21 വയസ്സുകാരിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി ആക്രമിച്ചയാള്‍ പിടിയില്‍

ബെംഗളുരു: പട്ടാപ്പകല്‍ നടുറോഡില്‍ 21 വയസ്സുകാരിയെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളു രു സര്‍വകലാശാലയ്ക്കു സമീപം ഉള്ളാള്‍ ഉപനഗരയില്‍ നടന്ന അതിക്രമത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് യെലഹങ്ക സ ദേശി നവീന്‍ കുമാറിനെ ജ്ഞാനഭാരതി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തു ടര്‍ന്നായിരുന്നു ആക്രമണം. 2024ല്‍ ഇന്‍സ്റ്റഗ്രാമിലൂടെ യാണ് ഇരുവരും പരിചയപ്പെട്ടത്. 22ന് ഉച്ചയ്ക്ക് യുവതി സുഹൃത്തുമൊത്ത് സ്‌കൂട്ടറില്‍ യാത്രചെയ്യവേ കാറിലെ ത്തിയ നവീന്‍ തടഞ്ഞുനിര്‍ത്തി. കടന്നുപിടിച്ച ശേഷം വസ്ത്രം വലിച്ചുകീറുന്ന വിഡിയോയാണ് പുറത്തുവന്നത്. അലറിക്കരഞ്ഞിട്ടും അതിക്രമം തുടര്‍ന്നു. ഇയാളെ പേടിച്ച് ജോലി…

Read More

മദ്യ ലഹരിയില്‍ ഡ്രൈവിങ്, വഴിയാത്രികനെ ഇടിച്ച സംഭവത്തിൽ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍

കോട്ടയം: മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍. ചിങ്ങവനം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സീരിയൽ താരം സിദ്ധാർത്ഥിന്റെ വാഹനം വഴിയാത്രികനെ ഇടിച്ചിട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും…

Read More

‘ക്രിസ്മസ് സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’; ക്രൈസ്തവ ദേവാലയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ. ‘‘ സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ക്രിസ്മസ് നമ്മുടെ സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’’–പ്രധാനമന്ത്രി എക്സിൽ‌ കുറിച്ചു. ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി സന്ദർശനത്തിന് എത്തുന്നതിനു മുൻപായി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ…

Read More

ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി അലങ്കരിച്ച വസ്തുക്കളും നശിപ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത് -ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ഡൽഹിയിലെ ലജ്പത് നഗറിൽ ക്രിസ്മസ് ആഘോഷത്തിനിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ സംഘ്പരിവാർ സംഘടനയായ വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്രംഗ്ദൾ സംഘം അധിക്ഷേപിച്ചു. ആഘോഷം തടഞ്ഞ് തെരുവിൽനിന്ന് ഇവരെ ആട്ടിയോടിച്ചു. നൽബാരിയിലെ പാനിഗാവിലുള്ള സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ച് കയറിയ വിശ്വ ഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ സംഘം ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനടക്കമുള്ള അലങ്കാരങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂർ മാഗ്നെറ്റോ മാളിൽ ബജ്‌റംഗ്ദൾ നേതൃത്വത്തിൽ 30അംഗ സംഘം ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു. ഡൽഹിയിലെ ലജ്പത് നഗറിൽ സാന്താക്ലോസ്…

Read More

നൈസ് റോഡ് എക്സ്പ്രസ് വേ സ്ഥലമേറ്റെടുപ്പ്; തന്നെ കക്ഷിചേര്‍ത്തതിനെ അപലപിച്ച് ദേവെഗൗഡ

deva gowda

ബെംഗളൂരു: മൈസൂരുവിനെയും ബെംഗളൂരുവിനെയും കൂട്ടിയിണക്കുന്ന നൈസ് റോഡ് എക്‌സ്പ്രസ് വേ പദ്ധതി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തില്‍ തന്നെ കക്ഷി ചേര്‍ത്ത സര്‍ക്കാര്‍ നടപടിയെ ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ (92) അപലപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ കാരണമാണ് ഈ പ്രായത്തിലും നിയമനടപടി നേരിടേണ്ടിവരുന്നതെന്നും മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവെഗൗഡ പറഞ്ഞു. ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാ സ്ട്രക്ചര്‍ കോറിഡോര്‍(ബിഎം ഐസി) എന്ന് അറിയപ്പെടുന്ന നൈസ് റോഡുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിലെ വീഴ്ചയാണ് പദ്ധതി നീളാന്‍ കാരണം. 1995ല്‍ താന്‍ മുഖ്യമന്ത്രിയായിരി ക്കെയാണ് കരാര്‍ ഒപ്പിട്ടതെങ്കിലും…

Read More

സ്ലീപ്പർ ബസ് അപകടം: പ്രധാനമന്ത്രി മോദി അനുശോചിച്ചു, രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഡൽഹി: കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഗോർലത്തു ക്രോസിന് സമീപം ഉണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് വഴിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. “കർണാടകയിലെ ചിത്രദുർഗ ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്തയിൽ അഗാധമായ ദുഃഖം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം…

Read More
Click Here to Follow Us