സ്ലീപ്പർ ബസ് അപകടം: പ്രധാനമന്ത്രി മോദി അനുശോചിച്ചു, രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഡൽഹി: കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഗോർലത്തു ക്രോസിന് സമീപം ഉണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് വഴിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

“കർണാടകയിലെ ചിത്രദുർഗ ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്തയിൽ അഗാധമായ ദുഃഖം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ,” പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു എക്സ് സന്ദേശത്തിലൂടെ പറഞ്ഞു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

“മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് 2 ലക്ഷം രൂപ താൽക്കാലിക നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും എന്നും  പ്രധാനമന്ത്രി പറഞ്ഞു.

ബെംഗളൂരുവിൽ നിന്ന് ഗോകർണയിലേക്ക് പോകുകയായിരുന്ന ബസിൽ ഗോർലത്തു ക്രോസിന് സമീപം പുലർച്ചെ മൂന്ന് മണിയോടെ എതിർദിശയിൽ നിന്ന് വന്ന കണ്ടെയ്‌നർ ലോറി ഇടിച്ചു. തൽഫലമായി, ബസ് ഇടിച്ച് തീപിടിക്കുകയും 9 പേർ മരിക്കുകയും ചെയ്തു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് സംഭവത്തിന് പ്രധാന കാരണമെന്ന് പറയപ്പെടുന്നു. 32 സീറ്റുള്ള ബസിൽ 29 പേർ യാത്ര ചെയ്തിരുന്നു. ബസ് ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ചിത്രദുർഗയിലെയും തുംകൂറിലെയും ആശുപത്രികളിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts