‘ജയിലർ 2’ വിൽ രജനികാന്തിനൊപ്പം കിങ് ഖാനും;

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ.

മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമുൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയതായിരുന്നു ജയിലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്.

ജയിലർ രണ്ടാം ഭാ​ഗത്തിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് കിങ് ഷാരുഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യം വെളുപ്പെടുത്തിയത്.

എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts