ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി അലങ്കരിച്ച വസ്തുക്കളും നശിപ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത് -ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ഡൽഹിയിലെ ലജ്പത് നഗറിൽ ക്രിസ്മസ് ആഘോഷത്തിനിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ സംഘ്പരിവാർ സംഘടനയായ വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്രംഗ്ദൾ സംഘം അധിക്ഷേപിച്ചു. ആഘോഷം തടഞ്ഞ് തെരുവിൽനിന്ന് ഇവരെ ആട്ടിയോടിച്ചു.

നൽബാരിയിലെ പാനിഗാവിലുള്ള സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ച് കയറിയ വിശ്വ ഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ സംഘം ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനടക്കമുള്ള അലങ്കാരങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂർ മാഗ്നെറ്റോ മാളിൽ ബജ്‌റംഗ്ദൾ നേതൃത്വത്തിൽ 30അംഗ സംഘം ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു.

ഡൽഹിയിലെ ലജ്പത് നഗറിൽ സാന്താക്ലോസ് തൊപ്പികൾ ധരിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന വിശ്വാസികളെ, മതപരിവർത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ഇവർ അധിക്ഷേപിച്ചത്. “നിങ്ങളുടെ സ്വന്തം വീടുകളിൽ ആഘോഷിക്കൂ” എന്ന് ആക്രോശിച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ ആഘോഷം തടഞ്ഞത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

അതേസമയം, ചില വ്യക്തികൾ തമ്മിലുള്ള ചെറിയ കശപിശയാണിതെന്ന് പറഞ്ഞ് ഡൽഹി പൊലീസ് സംഭവത്തെ നിസ്സാരവൽക്കരിച്ചു. ‘വിഷയം അവർതന്നെ അവിടെവെച്ച് തന്നെ രമ്യമായി പരിഹരിച്ചു. സ്ഥിതിഗതികൾ വഷളായിട്ടില്ല. പ്രദേശം പൂർണമായും സമാധാനപരവും സാധാരണവുമായി തുടർന്നു’ -ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹേമന്ത് തിവാരി പറഞ്ഞു.

അസമിലെ നല്‍ബിരി ജില്ലയില്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി അലങ്കരിച്ച വസ്തുക്കള്‍ നശിപ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത് -ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ആഘോഷത്തിന് വേണ്ടി കടകളില്‍ വെച്ച സാധനങ്ങളും സംഘം അടിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നല്‍ബാരി നഗരത്തില്‍ ക്രിസ്മസ് ആഘോഷത്തിനെതിരെ ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചതായും പൊലീസ് പറഞ്ഞു.

‘പനിഗോണ്‍ ഗ്രാമത്തിലെ സെന്റ് മേരീസ് സ്‌കൂളിലേക്ക് സംഘം വരികയും ക്രിസ്മസ് ദിന പരിപാടിക്കായി അലങ്കരിച്ച വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. ആഘോഷത്തിന്റെ ബാനറുകളും പോസ്റ്ററുകളും അവര്‍ നശിപ്പിച്ചു’, പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയ് ശ്രീ റാം വിളിച്ച പ്രവര്‍ത്തകര്‍ സ്‌കൂള്‍ പരിസരത്ത് ക്രിസ്മസ് ആഘോഷിക്കരുതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

പിന്നാലെയാണ് കടകളില്‍ ചെന്ന് ഇവര്‍ ക്രിസ്മസ് സാധനങ്ങള്‍ നശിപ്പിച്ചത്. ചില സാധനങ്ങള്‍ കടയ്ക്ക് മുന്നില്‍ വെച്ച് തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഷോപ്പിങ് മാളുകളിലെയും ക്രിസ്മസ് അലങ്കാര വസ്തുക്കള്‍ സംഘം കത്തിച്ചുകളഞ്ഞു. തങ്ങള്‍ക്ക് ഇവിടെ ക്രിസ്മസ് ആഘോഷം വേണ്ടെന്നും ഇന്ത്യയുടേതല്ലാത്ത ആഘോഷങ്ങള്‍ തങ്ങള്‍ അംഗീകരിക്കില്ലെന്നും വിഎച്ച്പി-ബി ഡി നല്‍ബരി ജില്ലാ സെക്രട്ടറി ഭാസ്‌കര്‍ ദേക മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതുവരെ ആരും പരാതി നല്‍കാത്തതിനാല്‍ ആര്‍ക്കെതിരെയും എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts