മുട്ടയിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥം; പരിശോധനയ്ക്ക് നടപടിയുമായി ആരോഗ്യവകുപ്പ്

ബെംഗളൂരു : മുട്ടയിൽ കാൻസറിന് കാരണമാകുന്ന പദാർഥങ്ങളുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണത്തെത്തുടർന്ന് പരിശോധന നടത്താൻ ആരോഗ്യവകുപ്പിന്റെ നടപടി.

ചില ബ്രാൻഡുകളിൽ പുറത്തിറങ്ങുന്ന മുട്ടകൾ കാൻസറിന് കാരണമായേക്കുമെന്നായിരുന്നു പ്രചാരണം. ഈ മുട്ടകളുടെ സാംപിളുകൾ പരിശോധിക്കാൻ നടപടി ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.

250-ലേറെ സാംപിളുകളാണ് പരിശോധിക്കുന്നത്. ഇതിൽ ഒട്ടുമിക്ക സാംപിളുകളുടെയും ഫലം ലഭിച്ചുവെന്നും അവയിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ഏതാനും സാംപിളുകളുടെ ഫലം വരാനുണ്ട്. അടുത്തദിവസങ്ങളിൽത്തന്നെ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുമുൻപ് ഇത്തരത്തിൽ പ്രചാരണമുണ്ടായപ്പോൾ നടത്തിയ പരിശോധനയിലും മുട്ടയിൽ കാൻസറിന് കാരണമാകുന്ന പദാർഥങ്ങൾ കണ്ടെത്തിയിരുന്നില്ല. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts