ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി: ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു : യുവാവിനെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. ശനിയാഴ്ച രാത്രിയിലാണ് വിജയനഗറിൽ യുവാവിനെ തട്ടികൊണ്ടുപോയത്.

റിയൽ എസ്റ്റേറ്റ് വ്യാപാരിയായ വിജയനഗർ നാലാം സ്റ്റേജിലെ താമസക്കാരനായ ലോകേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മൈസൂരിലെ മെറ്റഗള്ളി, ശ്രീരംഗപട്ടണ താലൂക്കിലെ പാലഹള്ളി, നഞ്ചൻകോട് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേരെയാണ് അറസ്റ്റ് ചെയ്തത്്.

ശനിയാഴ്ച രാത്രി 8.30 ഓടെ വിജയനഗർ മൂന്നാം സ്റ്റേജിലുള്ള ഹെറിറ്റേജ് ക്ലബിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലോകേഷിനെ ടാറ്റാ സുമോ വാഹനത്തിലെത്തിയ അഞ്ച് പേർ ബലമായി വാഹനത്തിലേക്ക് വലിച്ചിഴച്ച് തട്ടികൊണ്ട് പോകുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ വിജയനഗർ പോലീസിൽ വിവരം അറിയിച്ചു.

  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ

സംഭവ സ്ഥലത്തെത്തിയ പോലീസ് അവിടെ നിർത്തിയിട്ടിരുന്ന ബൈക്ക് നമ്പർ ട്രേസ് ചെയ്ത് ലോകേഷിനെയാണ് തട്ടികൊണ്ടുപോയതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇയാളുടെ ഫോൺ നമ്പർ കണ്ടെത്തി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ലോകേഷിനെ ബന്ദിയാക്കി കൊണ്ടുപോയ പ്രതികൾ ആദ്യം ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം, കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ, പ്രതികൾ കെആർ നഗറിലെത്തി ലോകേഷിന്റെ ഭാര്യയെ വിളിച്ച് 30 ലക്ഷം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

ഇതിനിടെ ലോകേഷിന്റെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പോലീസ് ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ, പ്രതികളെ പിടികൂടി. നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
[masterslider id="10"]

Related posts