ഗൗരിലങ്കേഷ് വധക്കേസിൽ പ്രതികളായ നാലുപേരേയും നുണപരിശോധനക്ക് വിധേയരാക്കും.

ബെംഗളൂരു:  ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യ ആസൂത്രകൻ പുണെ സ്വദേശി അമോൽ കാലെ(37)യെന്നു സൂചന. ഇയാൾക്കു പുറമെ ഗൗരിയെ വെടിവച്ചെന്നു സംശയിക്കുന്ന പരശുറാം വാഗ്മർ, മറ്റു പ്രതികളായ അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിവരെക്കൂടി നുണപരിശോധനയ്ക്കു വിധേയമാക്കിയേക്കും. പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നതിനെ തുടർന്നാണിത്. മറ്റൊരു പ്രതി നവീൻകുമാറിനു നേരത്തേ നുണപരിശോധന നടത്തിയിരുന്നു. പരശുറാമിനൊപ്പം ചോദ്യം ചെയ്യുന്നതിനിടെ അമോൽ കാലെ വിഷണ്ണനായി ചുവരിൽ തലയിടിച്ചതായും കവിളിനു മുകളിൽ മുറിവേറ്റതായും സൂചനയുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി  അമോൽ കാലെയേയും പരശുറാം വാഗ്മറേയും പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി ഒരുമിച്ചു ചോദ്യം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts