കാശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നിന്ന് 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്.
ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഔറംഗസേബിനെയാണ് തട്ടിക്കൊണ്ടുപോയത്.

ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ സൈന്യം തുടങ്ങിയിട്ടുണ്ട്. അവധിക്ക് നാട്ടില്‍ പോയ സൈനികനെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റംസാന്‍ പ്രമാണിച്ച് സൈന്യം നിര്‍ത്തി വച്ചിരുന്ന ഭീകരവിരുദ്ധ നടപടികള്‍ ഭീകരര്‍ മുതലെടുക്കുകയായിരുന്നു. ഭീകരര്‍ കാശ്മീരില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അക്രമങ്ങളുടെ എണ്ണം കൂടിയതായും അധികൃതര്‍ വെളിപ്പെടുത്തി.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

അതേസമയം പുഞ്ച് ജില്ലക്കാരനായ സൈനികനെ തട്ടിക്കൊണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ഇതുവരേയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയില്‍ സുഹൃത്തിന്‍റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ രജ്പുത്താന റൈഫിള്‍സിലെ ഉമര്‍ ഫായിസ് എന്ന സൈനികോദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. തട്ടിക്കൊണ്ടുപോയതിന് അടുത്ത ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഉമര്‍ ഫയിസിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts