ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോ​ഗം, ആറ് കോളേജ് വിദ്യാര്‍ഥികള്‍ പിടിയില്‍

ഹൈദരാബാദിലെ ‘കളിനറി അക്കാദമി ഓഫ് ഇന്ത്യ’യിലെ (സിഎഐ) അവസാനവര്‍ഷ കേറ്ററിങ് ടെക്‌നോളജി ബിരുദവിദ്യാര്‍ഥികൾ ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗിച്ചു. സംഭവത്തിന് പിന്നാലെ ഹൈദരാബാദ് പൊലീസിന്റെ ഈഗിള്‍ ഫോഴ്‌സ് ആറ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.

സാക്ഷി ഇമാലിയ(22), മോഹിത് ഷാഹി(21), ശുഭം റാവത്(27), കരോലിന സിന്തിയ ഹാരിസണ്‍(19), എറിക് ജൊനാഥന്‍ ആന്റണി(21), ലോയ് ബറുവ(22) എന്നിവരാണ് അറസ്റ്റിലായത്.

  പവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

ജന്മദിനാഘോഷത്തിനിടെ ‘ഈഗിള്‍ ഫോഴ്‌സ്’ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ 11 വിദ്യാര്‍ഥികളാണ് കഞ്ചാവ് ഉപയോഗിച്ചതായി സമ്മതിച്ചത്.

തുടര്‍ന്ന് ഇവരുടെ മൂത്രം പരിശോധിച്ചു. ഇതില്‍ ആറുപേരുടെ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് ആറ് വിദ്യാര്‍ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായി ഏറ്റവും കാപട്യം ഉള്ള നേതാവ്: വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us