യുവതിക്ക് നേരെ ഊബർ ഓട്ടോ ഡ്രൈവറുടെ ആക്രമണം

ബെംഗളൂരു : യുവതിക്ക് നേരെ ഊബർ ഓട്ടോ ഡ്രൈവറുടെ ആക്രമണം. യാത്ര റദ്ദാക്കിയതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

കഴിഞ്ഞ ഒക്ടോബർ 2 ന് വൈകുന്നേരം 7 മണിയോടെ ഊബർ ബുക്ക് ചെയ്തതിന് ശേഷം ഡ്രൈവർ എത്താതെ അഞ്ച് മുതല്‍ ഏഴ് മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നുവെന്നു. എന്നിട്ടും വണ്ടി എത്താതെയായപ്പോൾ യുവതി യാത്ര റദ്ദാക്കി.

‘എന്നാല്‍ ഊബർ സ്റ്റാറ്റസില്‍ ‘എത്തി’ എന്ന് കാണിച്ചിരുന്നു, പക്ഷേ ഏറെ കാത്തിരുന്നിട്ടും അദ്ദേഹം വന്നില്ല. അതോടെ രണ്ടാമത് ബുക്ക് ചെയ്ത വാഹനത്തില്‍ യാത്ര ചെയ്ത് കുറച്ച്‌ മീറ്റർ മുന്നോട്ട് നീങ്ങിയ ഉടൻ തന്നെ, ഈ ഡ്രൈവർ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട് ഞങ്ങളുടെ വഴി തടയുകയായിരുന്നു,

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

പിന്നീട് തന്റെ വീഡിയോ പകർത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്നും’ യുവതി പറയുന്നു. ഡ്രൈവർ മാന്യമായും എനിക്ക് മനസ്സിലാകുന്ന ഭാഷയിലും സംസാരിച്ചിരുന്നെങ്കില്‍, ഞാൻ യാത്ര ചെയ്തില്ലെങ്കിലും അദ്ദേഹത്തിന് യാത്രയുടെ പണം നല്‍കുമായിരുന്നു.

പക്ഷേ അയാള്‍ എന്നെ ഉപദ്രവിക്കാനും അധിക്ഷേപിക്കാനും തീരുമാനിച്ചു. അയാള്‍ ഈ നാട്ടുകാരനാണ് എന്നതുകൊണ്ട് നമ്മളെ നിന്ദിക്കാനോ വിവേചനം കാണിക്കാനോ ഭീഷണിപ്പെടുത്താനോ അവകാശം ഉണ്ടോ? ” സാമൂഹ്യമാധ്യമത്തില്‍ യുവതി എഴുതി.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

പോസ്റ്റിന് പിന്നാലെ, കുറ്റാരോപിതനായ ഡ്രൈവർക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ ബെംഗളൂരു പോലീസിനെ പോസ്റ്റിനടിയില്‍ ടാഗ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
[masterslider id="10"]

Related posts