വിദേശത്തുനിന്ന് പാഴ്‌സൽ മാർഗത്തിൽ ലഹരി കടത്തി: രണ്ട് മലയാളികൾ ബെംഗളൂരു പോലീസിന്റെ പിടിയിൽ

ബെംഗളൂരു : വിദേശത്തുനിന്ന് പാഴ്‌സൽ മാർഗത്തിൽ വിലകൂടിയ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ സംഭവത്തിൽ മലയാളികളായ രണ്ടുപേർ ബെംഗളൂരു പോലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി നിസാർ മുഹമ്മദ് (37), കണ്ണൂർ സ്വദേശി എം. റഷീദ് (46) എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തുനിന്നുള്ള പാഴ്‌സലുകൾ കൈകാര്യംചെയ്യുന്ന ചാമരാജ്‌പേട്ടുള്ള ഫോറിൻ പോസ്റ്റ് ഓഫീസിൽ ജർമനിയിൽനിന്നും തായ്‌ലാൻഡിൽനിന്നും എത്തിയ പാഴ്‌സലുകളിലായിരുന്നു 3.81 കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുണ്ടായിരുന്നത്. വ്യാജപ്പേരിലും മേൽവിലാസത്തിലുമായിരുന്നു പാഴ്‌സൽ എത്തിയിരുന്നത്. എന്നാൽ, അതിൽ നൽകിയിരുന്ന ഫോൺനമ്പറുകൾ യഥാർഥമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ്…

Read More

ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്. പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും  നടത്തി. ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പിൽ എംപിക്കും നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.

Read More

ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ സൗ​രോ​ർ​ജ പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കും

ബെംഗളൂരു : ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ (ബി.​ബി.​പി) ഒ​രു മെ​ഗാ വാ​ട്ട് സൗ​രോ​ർ​ജ പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് വ​നം മ​ന്ത്രി ഈ​ശ്വ​ർ ഖാ​ണ്ഡ്രെ. പാ​ർ​ക്കി​ലെ ദൈ​നം ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഇ​തി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്കും. ഇ​ന്ത്യ​യി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ പാ​ർ​ക്ക് ആ​വും ബ​ന്നാ​ർ​ഘ​ട്ട. വ​നം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച 71ാമ​ത് വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​തി​വ​ർ​ഷം 35-40 ല​ക്ഷം രൂ​പ വൈ​ദ്യു​തി ബി​ല്ലി​നാ​യി ചെ​ല​വ​ഴി​ക്കു​ക​യും ഏ​ക​ദേ​ശം 600 കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​രു​ന്നു. മൃ​ഗ​ശാ​ല​യി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലാ​ണ് പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കു​ക.…

Read More

പ്രതിപക്ഷ നേതാവ് ആർ അശോകിന്റെ അകമ്പടി വാഹന ഡ്രൈവർ ആത്മഹത്യ ചെയ്തു, കാരണം?

ബെംഗളൂരു: നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോകയുടെ അകമ്പടി വാഹനത്തിന്റെ ഡ്രൈവർ ആത്മഹത്യ ചെയ്തു . ബെംഗളൂരുവിലെ ബാപ്പുജിനഗറിലെ തന്റെ വീട്ടിൽ ശരണഗൗഡ രാംഗോൾ (33) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആണ് അദ്ദേഹം തൂങ്ങിമരിച്ചത്. ശരണഗൗഡയ്ക്ക് രണ്ട് പെൺമക്കളുണ്ട്. ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. ഭാര്യ ഷൈലശ്രീ മഗഡി ട്രാഫിക് സ്റ്റേഷനിൽ കോൺസ്റ്റബിളാണ്. ശരണഗൗഡ പോലീസ് എസ്കോർട്ട് ഡ്രൈവറും കൂടിയാണ്, കഴിഞ്ഞ അഞ്ച് വർഷമായി അശോകന്റെ എസ്കോർട്ട് ഡ്രൈവറായിരുന്നു. ശരണഗൗഡയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. വിവരം…

Read More

കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ നിരാഹാര സമരത്തിന്

ബെംഗളൂരു : ശമ്പളവര്‍ധന ഉള്‍പ്പടെയുളള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ 15 മുതല്‍ 19 വരെ നിരാഹാരസമരം നടത്തും. 6 യൂണിയനുകളുടെ കൂട്ടായ്മയാണ് ബെംഗളൂരു , ഹുബ്ബളളി, കലബുറഗി എന്നിവിടങ്ങളില്‍ സമരം നടത്തുക. ആവശ്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടികള്‍ വൈകുതയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു

Read More

ശിവമോഗ വിമാനത്താവളത്തിൽനിന്ന് രാത്രികാല സർവീസുകൾ ഉൾപ്പെടെ കൂടുതൽ സർവീസുകൾ ഉടൻ

മൈസൂരു : ശിവമോഗ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജി. നഞ്ചയ്യനമഠ് അറിയിച്ചു. കൂടുതൽ സർവീസുകളുമായി നാലുമാസത്തിനുള്ളിൽ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാനസർവീസുകൾ ആരംഭിക്കാനാണ് നീക്കമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ, രാഷ്ട്രകവി കുവേംപു വിമാനത്താവളത്തിൽ പകൽ സമയങ്ങളിൽ മാത്രമേ വിമാനസർവീസുകൾ നടത്തുന്നുള്ളൂ. ബാക്കിയുള്ള സിവിൽ ജോലികൾ, ലൈറ്റിങ് സംവിധാനം, നൈറ്റ്-ലാൻഡിങ് സൗകര്യങ്ങൾ എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. വിമാനത്താവളത്തിനായി നീക്കിവച്ചിരിക്കുന്ന 780 ഏക്കറിൽ 111 ഏക്കർ ഹോട്ടലുകൾ, മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ നിർമിക്കുന്നതിനായി സ്വകാര്യ…

Read More

കൊട്ടാരക്കര എസി സീറ്ററിന് റിസര്‍വ്വേഷന്‍ പോയിന്റ് വീണ്ടും; വിശദാംശങ്ങൾ

ബെംഗളൂരു: കേരള ആര്‍ടിസി ബെംഗളൂരു – കൊട്ടാരക്കര (മൈസൂരു വഴി) എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസിന് എരുമേലി, കോന്നി, റാന്നി, കാഞ്ഞിരപ്പളളി റിസര്‍വ്വേഷന്‍ പോയിന്റ് വീണ്ടും പുനസ്ഥാപിച്ചു. സ്വിഫ്റ്റ് ഡീലക്‌സ് ബസ് സര്‍വ്വീസായിരുന്നപ്പോള്‍ ഉണ്ടായിരുന്ന റിസര്‍വ്വേഷന്‍ പോയിന്റുകള്‍ പിന്‍വലിച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അവ പുനസ്ഥാപിച്ചത്. ബെംഗളൂരുവില്‍ നിന്ന് എരുമേലി വഴി പോകുന്ന സര്‍വ്വീസ് ശബരിമല തീര്‍ത്ഥാടകര്‍ക്കും സൗകര്യപ്രദമാണ്. വൈകിട്ട് 4.15ന് സാറ്റെലൈറ്റ് ബസ് ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 8ന് കൊട്ടരക്കരയിലെത്തും. കൊട്ടരക്കരയില്‍ നിന്ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് രാവിലെ 7.40ന്…

Read More

കേരള ആർടിസി തലശ്ശേരി സ്ലീപ്പർ 12 മുതൽ; നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : കേരള ആര്‍ടിസിയുടെ പ്രതിദിന ബെംഗളൂരു – തലശ്ശേരി എസി സീറ്റര്‍ ബസ് സര്‍വ്വീസ് 12ന് ആരംഭിക്കും. ഉത്തരമലബാറിലേക്കപളള കേരള ആര്‍ടിസി സര്‍വ്വീസ് കൂടിയാണിത്. തലശ്ശേരിയില്‍ നിന്നുളള ആദ്യ സര്‍വ്വീസ് നാളെ തുടങ്ങും. നിലവിലെ ഡീലക്‌സ്‌ന് പകരമാണ് എസി ബസ് ഏര്‍പ്പെടുത്തിയത്. വാര്ന്ത്യങ്ങളില്‍ 1,600 രൂപയും മറ്റ് ദിവസങ്ങളില്‍ 831 രൂപയുമാണ് നിരക്ക്. 50 സെമി സ്ലീപ്പര്‍ സീറ്റുകളുളള ബസില്‍ ഓരോ സീറ്റിനും മൊബൈല്‍ ചാര്‍ജിങ് പോയിന്റ് ഒരുക്കിയിട്ടുണ്ട്.

Read More

ബെംഗളൂരുകാര്‍ക്ക് കിടിലന്‍ യാത്ര അനുഭവമൊരുക്കാന്‍ ‘ഊബര്‍ മോട്ടോര്‍ഹോം’; എന്താണ് മോട്ടോര്‍ഹോം; അകത്തെ അതിശയ സൗകര്യങ്ങള്‍ എന്തൊക്കെ എന്നറിയാൻ വായിക്കാം

ബെംഗളൂരു: ഡല്‍ഹിയിൽ നടത്തിയ പൈലറ്റ് പ്രോജക്റ്റ് വിജയമായതോടെ ഒക്ടോബര്‍ 15 മുതല്‍ ബെംഗളൂരുവില്‍ ഇന്റര്‍സിറ്റി മോട്ടോര്‍ഹോം സേവനം ലഭ്യമാക്കാന്‍ ഒരുങ്ങി ഊബര്‍. മോട്ടോര്‍ഹോമിനായുള്ള ബുക്കിങ് ഒക്ടോബര്‍ 13ന് ആരംഭിക്കും. ബുക്കിങ് കുറഞ്ഞത് 48 മണിക്കൂര്‍ മുന്‍പെങ്കിലും നടത്തണം. ഡിസംബര്‍ 31വരെ പരീക്ഷണാടിസ്ഥാനത്തിലാണ് മോട്ടോര്‍ഹോം ബെംഗളൂരുവിൽ അവതരിപ്പിക്കുക. ഈ വാഹനത്തില്‍ ടെലിവിഷന്‍, മൈക്രോവേവ്, മിനി-ഫ്രിഡ്ജ്, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രയില്‍ സഹായിക്കുന്നതിന് ഒരു ഡ്രൈവറും സഹായിയും ഉണ്ടാകും. നഗരത്തിന് പുറമെ , മുംബൈ, പൂനെ എന്നിവിടങ്ങളിലേക്കും ഊബര്‍ ഈ സർവീസ് വ്യാപിപ്പിക്കും. ഔട്ട്‌ഡോര്‍ യാത്രകള്‍ക്കായി…

Read More

റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ തീപിടുത്തം: രണ്ട് കുട്ടികൾ രക്ഷിച്ചത് 51 കുട്ടികളെ

ബെംഗളൂരു : റെസിഡൻഷ്യൽ സ്കൂൾ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ആൺകുട്ടികളുടെ സമയോചിതമായ ഇടപെടലിൽ 51 കുട്ടികളുടെ ജീവൻ രക്ഷിച്ചു. ഇന്നലെ പുലർച്ചെ 4 മണിയോടെ ഉണ്ടായ ദുരന്തത്തിൽ ഒരു ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാഗമണ്ഡലത്തിനടുത്തുള്ള ചെട്ടി മണി ഗ്രാമത്തിലെ പുഷ്പക് എന്ന ബാലനാണ് മരിച്ചത്. കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ കടിക്കേരി ഗ്രാമത്തിലെ ഒരു റെസിഡൻഷ്യൽ സ്കൂളിൽ ഉണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് റിപ്പോർട്ടുകൾ. മടിക്കേരി റൂറൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാബിൻ, യാഷ്വിൻ എന്നീ രണ്ട് ആൺകുട്ടികൾ പുക…

Read More
Click Here to Follow Us