ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ സൗ​രോ​ർ​ജ പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കും

ബെംഗളൂരു : ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ (ബി.​ബി.​പി) ഒ​രു മെ​ഗാ വാ​ട്ട് സൗ​രോ​ർ​ജ പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് വ​നം മ​ന്ത്രി ഈ​ശ്വ​ർ ഖാ​ണ്ഡ്രെ.

പാ​ർ​ക്കി​ലെ ദൈ​നം ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഇ​തി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്കും. ഇ​ന്ത്യ​യി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ പാ​ർ​ക്ക് ആ​വും ബ​ന്നാ​ർ​ഘ​ട്ട.

വ​നം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച 71ാമ​ത് വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

  ഹംപിയിലെ ശ്രീ വിരൂപാക്ഷ ക്ഷേത്രം സന്ദർശിച്ച് നിർമ്മല സീതാരാമൻ

പ്ര​തി​വ​ർ​ഷം 35-40 ല​ക്ഷം രൂ​പ വൈ​ദ്യു​തി ബി​ല്ലി​നാ​യി ചെ​ല​വ​ഴി​ക്കു​ക​യും ഏ​ക​ദേ​ശം 600 കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​രു​ന്നു.

മൃ​ഗ​ശാ​ല​യി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലാ​ണ് പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കു​ക. വൈ​ദ്യു​തി വ​കു​പ്പു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു വ​രു​ന്നു. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കും.

പ്ലാ​ൻ​റ് സ്ഥാ​പ​ന​ത്തി​ന് ഏ​ക​ദേ​ശം 3.5 കോ​ടി രൂ​പ​യും ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ, സ​ബ് സ്റ്റേ​ഷ​നു​ക​ൾ, കേ​ബി​ളു​ക​ൾ എ​ന്നി​വ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ക്കു​മെ​ന്ന് ബി.​ബി.​പി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉത്തരമലബാറിലേക്കുളള കേരള ആര്‍ടിസിയുടെ ആദ്യ ബസ് സര്‍വ്വീസ് ഉടന്‍ ആരംഭിക്കും; ടിക്കറ്റ് ബുക്കിങ് ഈ ആഴ്ച ആരംഭിക്കും; റൂട്ടും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us