ശിവമോഗ വിമാനത്താവളത്തിൽനിന്ന് രാത്രികാല സർവീസുകൾ ഉൾപ്പെടെ കൂടുതൽ സർവീസുകൾ ഉടൻ

മൈസൂരു : ശിവമോഗ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജി. നഞ്ചയ്യനമഠ് അറിയിച്ചു.

കൂടുതൽ സർവീസുകളുമായി നാലുമാസത്തിനുള്ളിൽ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാനസർവീസുകൾ ആരംഭിക്കാനാണ് നീക്കമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ, രാഷ്ട്രകവി കുവേംപു വിമാനത്താവളത്തിൽ പകൽ സമയങ്ങളിൽ മാത്രമേ വിമാനസർവീസുകൾ നടത്തുന്നുള്ളൂ.

  സർക്കാർ പരിപാടിയിൽ ഖുർആൻ പാരായണം നടത്തി: ഹോമം നടത്തി പ്രതിഷേധിച്ച് ബിജെപി

ബാക്കിയുള്ള സിവിൽ ജോലികൾ, ലൈറ്റിങ് സംവിധാനം, നൈറ്റ്-ലാൻഡിങ് സൗകര്യങ്ങൾ എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.

വിമാനത്താവളത്തിനായി നീക്കിവച്ചിരിക്കുന്ന 780 ഏക്കറിൽ 111 ഏക്കർ ഹോട്ടലുകൾ, മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ നിർമിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങൾക്ക് 30 വർഷത്തെ പാട്ടത്തിന് നൽകാൻ കോർപ്പറേഷൻ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

ഇതിലൂടെ വിമാനത്താവള വികസനത്തിന് കൂടുതൽ ഫണ്ട് കണ്ടെത്താനാകുമെന്നും അദ്ദേഹം അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ലോകകപ്പ് ഫൈനൽ ഇന്ന്; ടീം ഇന്ത്യയുടെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകളുമായി നഗരത്തിലെ ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us