ബെംഗളൂരു : വിവാദങ്ങളും തർക്കങ്ങളും തുടരുന്നതിനിടെ സംസ്ഥാനത്ത് തിങ്കളാഴ്ച ജാതിസർവേ ആരംഭിക്കും. എതിർപ്പിനെത്തുടർന്ന് സർവേയിലെ ജാതിപ്പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പരിവർത്തിത ക്രൈസ്തവർക്ക് ജാതിപ്പേര് നൽകിയതാണ് വലിയവിവാദത്തിന് കാരണം. ഇതിലാണ് മാറ്റംവരുത്തിയത്.
എന്നാൽ, വിവിധ സമുദായങ്ങൾക്കുള്ളിൽത്തന്നെ വിഭജനമുണ്ടാക്കുന്നുവെന്ന് ആരോപണം ഇപ്പോഴും നിലനിൽക്കുകയാണ്.
ജാതിപ്പട്ടികയിൽ ആശയക്കുഴപ്പമുള്ളതിനാൽ സർവേ നീട്ടിവെക്കണമെന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി ആവശ്യപ്പെട്ടു.
എന്നാൽ, സർവേ നിശ്ചയിച്ചപ്രകാരം നടത്താൻതന്നെ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]