“മുഖ്യമന്ത്രിയുടെ മകന്റെ സിനിമ കാണാൻ ലീവ് അനുവദിക്കണം”;വ്യത്യസ്ഥമായ അവധി അപേക്ഷയുമായി കെഎസ്ആർടിസി കണ്ടക്ടർ.

ബെംഗളൂരു : വ്യത്യസ്ഥമായ ഒരു അവധി അപേക്ഷ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കപ്പെടുകയാണ് ഇപ്പോൾ, കെ എസ് ആർ ടി സി മൈസൂരു കൃഷ്ണരാജനഗർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ എം ജെ രാജേഷിന്റെ അവധി അപേക്ഷയാണ് ഇപ്പോൾ ഹിറ്റായത്.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ ഏറ്റവും പുതിയ സിനിമ കാണാൻ കുടുംബസമേതം പോകേണ്ടതിനാൽ അവധി അനുവദിക്കണമെന്നുള്ള കത്ത് കൺട്രോളിംഗ് ഇൻസ്പെക്ടർക്ക് ലഭിക്കുകയായിരുന്നു, അധികാരി അവധി അനുവദിക്കുകയും ചെയ്തു.

  ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള നിഖിൽ ഗൗഡയുടെ “സീത രാമ കല്യാണ” രണ്ട് ദിവസം മുൻപാണ് റിലീസ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us