ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കെ.കെ.ടി.ഫ് മുൻകൈയെടുത്തു.

ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തി. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. യശ്വന്തപുരത്ത് നിന്ന് ഇപ്പോൾ പുറപ്പെടുന്ന വിധത്തിൽ തന്നെ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതിന് മറ്റു തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മൈസൂരുവിൽ നിന്ന് പുറപ്പെട്ട് സിറ്റി, കന്റോൺമെന്റ്, ബൈയപ്പനഹള്ളി വഴി പോകുന്ന വിധം ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് ജനറൽ മാനേജർ അജയ് കുമാർ സിങ് അറിയിച്ചു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

മലയാളികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് കേരളത്തിലേക്കുള്ള തീവണ്ടികൾക്ക് ബൈയപ്പനഹള്ളിയിൽ സ്റ്റോപ്പ് വേണമെന്നത്. കേരളത്തിലേക്കുള്ള തീവണ്ടികൾക്ക് ഫെബ്രുവരിയിൽ ബൈയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന രണ്ട് ദ്വൈവാര എക്സ്പ്രസ് തീവണ്ടികളും കന്റോൺമെന്റിൽനിന്നോ മൈസൂരുവിൽനിന്നോ പുറപ്പെടുന്ന വിധത്തിൽ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് ബെംഗളൂരുവിൽ പുലർച്ചെ നാലിന് എത്തുന്ന വിധത്തിൽ ക്രമീകരിച്ച് മൈസൂരുവിലേക്ക് നീട്ടണം, ഈ തീവണ്ടി ദിവസേന ആക്കണം, ഹുബ്ബള്ളി – കൊച്ചുവേളി എക്സ്പ്രസ് ആഴ്ചയിൽ ഒരു ദിവസത്തിന് പകരം മൂന്നു ദിവസം ആക്കണം, പാലക്കാട് വഴിയുള്ള കണ്ണൂർ എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ് എന്നീ തീവണ്ടികളിൽ മൂന്ന് ജനറൽ കംപാർട്ട്‌മെന്റ് കൂടി ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളും കെ.കെ.ടി.എഫ്. ഉന്നയിച്ചു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സിറ്റി, യശ്വന്തപുര എന്നീ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന മിക്ക തീവണ്ടികളും ഭാവിയിൽ യെലഹങ്ക, ബൈയപ്പനഹള്ളി, ബാനസവാടി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റാൻ കർണാടക സർക്കാരുമായി ധാരണയായതായും ഡി.ആർ.എം. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts