രണ്ട് ദിവസം സ്‌കൂളിലെത്തിയില്ല; ‘മുഖത്ത് ഷൂസുകൊണ്ട് ചവിട്ടി’ അധ്യാപകർ ;

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഏഴു വയസുകാരനായ വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദിച്ചു. കൈക്കും ഇടുപ്പിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയില്‍.

രണ്ട് ദിവസം സ്‌കൂളിലെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, രാകേശ് സൈനി, രവീന്ദ്ര എന്നീ അധ്യാപകര്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ മര്‍ദിച്ചത്. ഹരിദ്വാറിലെ ജാബ്രേര ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ ക്രൂരത.

കുട്ടിയെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞെന്നും, മുഖത്ത് ഷൂസുകൊണ്ട് ചവിട്ടിയെന്നും പരാതിയില്‍ പറയുന്നു. കൈക്കും, ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

മര്‍ദന വിവരം പ്രിന്‍സിപ്പാളിനെ അറിയിക്കാനെത്തിയപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു. സ്‌കൂള്‍ അധികൃതരുടെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന്, കുട്ടിയുടെ പിതാവ് ജാബ്രേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

2015 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75 ബിഎന്‍എസിലെ സെക്ഷന്‍ 115 ,351 എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts