സംസ്ഥാനത്ത് സെപ്റ്റംബർ 18 വരെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു : കർണാടകയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .

ബെംഗളൂരു ഉൾപ്പെടെ 19 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുംകൂർ, കോലാർ, കുടക്, ഹാസൻ, ചിത്രദുർഗ, ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, യാദ്ഗിർ, വിജയപുര, റായ്ച്ചൂർ, കോപ്പൽ, കലബാരി, ഗദഗ്, ബീദർ, ബെൽഗാം, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

ചൊവ്വാഴ്ചയും ബുധനാഴ്ചയും വടക്കൻ കർണാടകയിലെ മിക്ക ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്,

കൂടാതെ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം, കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) എക്‌സിൽ (മുമ്പ് ട്വിറ്റർ) ഏഴ് ദിവസത്തെ കാലാവസ്ഥാ റിപ്പോർട്ട് പങ്കിട്ടു,

“സെപ്റ്റംബർ 18 വരെ സംസ്ഥാനത്തിന്റെ വടക്കൻ ഉൾനാടൻ ജില്ലകളിൽ വ്യാപകമായ മിതമായ മഴയും ഒറ്റപ്പെട്ട കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളിൽ മഴ കുറയാൻ സാധ്യതയുണ്ട്” എന്ന് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts