ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി കടത്തി വില്പന നടത്തുന്ന മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു : കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന മുഖ്യകണ്ണിയെ ബെംഗളൂരുവിൽനിന്ന് തടിയിട്ടപറമ്പ് പോലീസ് പിടികൂടി.

തൃക്കാക്കര പൈപ്പ്‌ലൈൻ റോഡിൽ വടക്കപ്പറമ്പിൽ താമസിക്കുന്ന ഹസനുൽ ബന്ന (24)യാണ് പിടിയിലായത്. ഇയാൾ ബെംഗളൂരുവിൽ ഒളിച്ചു താമസിച്ചിരുന്ന ഫ്ളാറ്റിന് സമീപത്തുവെച്ചാണ് പിടികൂടിയത്.

മൂന്നുമാസം മുൻപ് വാഴക്കുളം സ്വദേശി മുഹമ്മദ് അസ്‌ലമിനെ 46 ഗ്രാം എംഡിഎംഎ യുമായി തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

ഇയാൾക്ക് രാസലഹരി ലഭിക്കുന്നതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനിടയിലാണ് ഹസനുൽ ബന്ന പിടിയിലാകുന്നത്.

ആഫ്രിക്കൻ സ്വദേശിയിൽനിന്ന് മൊത്തമായി വാങ്ങുന്ന രാസലഹരി ബെംഗളൂരുവിൽ കൊണ്ടുവന്ന് കേരളത്തിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് പ്രതി ചെയ്യുന്നത്.

ഇയാളെ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുകയാണെന്ന് തടിയിട്ടപറമ്പ് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇസ്രായേൽ - ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us