ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് ആദ്യമായി മെട്രോ ട്രെയിൻ എത്തുന്ന മൂന്നാം മെട്രോ പാത ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബെംഗളൂരുവിലെത്തും. ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് ആദ്യമായി മെട്രോ ട്രെയിൻ എത്തുന്ന ആർവി റോഡ് ബൊമ്മസാന്ദ്ര പാതയിലൂടെ സർവീസിനൊരുങ്ങി നിൽക്കുന്ന മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി പൂർത്തിയായതും ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യുന്നതും.

യെല്ലോ ലൈൻ എന്നു പേരിട്ട 19.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയാണിത്. 16 സ്റ്റേഷനുകൾ ഈ പാതയിൽ നിർമിച്ചിട്ടുണ്ട്. 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജങ്ഷൻ എന്നിവിടങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന വൻ ഗതാഗതക്കുരുക്ക് മെട്രോ പാത തുറക്കുന്നതോടെ കുറയും.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിർമിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തുടക്കമിടും. മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ഓറഞ്ച് ലൈനാണ് നിർമാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
[masterslider id="10"]

Related posts

Click Here to Follow Us