വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ അമ്മയുടെ പക്കലേക്ക് യാത്രയായി; ഇനി ആ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ച പകരും

പാലാ : ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ പോയി അമ്മയുടെ പക്കലേക്ക് .  പൊന്നുമോൾക്ക് ഉമ്മ നൽകി സുനിൽ ഏങ്ങിയേങ്ങി കരഞ്ഞു .

ഇന്ന് രാവിലെ 9.30 ന് അന്നമോൾ പഠിച്ചിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ പൊതു ദർശനത്തിനു വയ്ക്കും .തുടർന്ന് വീട്ടിൽ എത്തിക്കുന്നതും 11 മണിക്ക് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ പൊതുദർശനവും പ്രാർത്ഥനയും തുടർന്ന് സംസ്ക്കാര കർമ്മങ്ങളും നടക്കും.

പാലാ- തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പളളിക്ക് സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ (11) ആണ് മരിച്ചത്. അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ മകളാണ്. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

അധ്യാപക പരിശീലനം നടത്തുന്ന വിദ്യാർഥി നെടുങ്കണ്ടം സ്വദേശി ചന്തൂസ് ത്രിജി ഓടിച്ച കാർ നിയന്ത്രണം വിട്ട് 2 സ്കൂട്ടറുകളിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ മേലുകാവുമറ്റം നെല്ലൻകുഴിയിൽ എൻ.കെ. സന്തോഷിന്റെ ഭാര്യ ധന്യ സന്തോഷ് (38), അന്നമോളുടെ അമ്മ ജോമോൾ സുനിൽ (35) എന്നിവർ സംഭവ സ്ഥലത്ത് വച്ച് മരിച്ചിരുന്നു.

ജോമോളും മകൾ അന്നമോളും സ്കൂട്ടറിൽ പാലായിലുള്ള സ്കൂളിലേക്ക് വരികയായിരുന്നു. മറ്റൊരു സ്കൂട്ടറിൽ ധന്യയും പാലാ ഭാഗത്തേക്ക് വരികയായിരുന്നു. എതിർ ദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ രണ്ടു സ്കൂട്ടറുകളെയും ഇടിച്ചു തെറിപ്പിച്ചു. അന്നമോളുടെ സംസ്കാരം പിന്നീട്. അപകടത്തിൽ മരിച്ച അന്നമോളുടെ കണ്ണുകൾ രണ്ടു പേർക്ക് വെളിച്ചമേകും. മരണം സ്ഥിരീകരിച്ചതോടെ കണ്ണുകൾ ദാനം ചെയ്യാൻ പിതാവ് സുനിലും ബന്ധുക്കളും തീരുമാനിച്ചു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts