അജിത്കുമാർ കസ്റ്റഡി കൊലപതാകം; കുടുംബത്തിന് സർക്കാർ 25 ലക്ഷം നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ്നാട് ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി.

കേസിലെ സിബിഐ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുവാനും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

മുന്നേ തന്നെ കസ്റ്റഡിയിൽ വെച്ച് പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സംഭവം വലിയ വിവാദമായതിന് പിന്നാലെ അജിത് കുമാറിൻ്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകുകയായിരുന്നു.

ശിവഗംഗ മണ്ഡപുരം ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനായിരുന്നു 27 വയസുകാരൻ കൊല്ലപ്പെട്ട അജിത് കുമാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts