കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് തോട്ടംതൊഴിലാളികൾക്ക് പരിക്കേറ്റു

ബെംഗളൂരു : കുടക് ജില്ലയിലെ സിദ്ധാപുരയ്ക്കടുത്തുള്ള കരടിഗോട് ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് തോട്ടംതൊഴിലാളികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ തോട്ടത്തിലേക്ക്‌ പോയ 15 തൊഴിലാളികളെ കൊമ്പനാന ആക്രമിക്കുകയായിരുന്നു.

ഭൂരിഭാഗം തൊഴിലാളികളും ഓടിരക്ഷപ്പെട്ടു. എന്നാൽ, ബാഗൽകോട്ട് സ്വദേശിയായ പരമാനന്ദയ്ക്ക് (30) ആനയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു. ഓടുന്നതിനിടെ വീണ് മറ്റൊരു തൊഴിലാളിയായ രഘുവിനും പരിക്കേറ്റു.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

ഇരുവരെയും സിദ്ധാപുരയിലെ ഹെൽത്ത് സെന്ററിൽ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മടിക്കേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിരാജ്‌പേട്ട റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവറാമും ജീവനക്കാരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

അടുത്തിടെ ഗ്രാമത്തിൽ ആനയുടെ ആക്രമണത്തിൽ തൊഴിലാളിയായ പുരുഷോത്തം കൊല്ലപ്പെട്ടിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts