ബെംഗളൂരു : സിഖുകാരുടെ പുണ്യക്ഷേത്രം തകർക്കാൻ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗുരുനാനാക്ക് സാഹിബ് ജിര ഗുരുദ്വാരയ്ക്ക് അടുത്തിടെ ഒരു അജ്ഞാത ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു.
ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പോലീസ് അധികാരികളെ ഭീഷണി ഇമെയിളിലൂടെയാണ് അറിയിച്ചത്. പോലീസ് സംഘങ്ങൾ, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവരുമായി ചേർന്ന് പരിസരം പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല.
50 പേരടങ്ങുന്ന പോലീസ് സംഘം ഉടൻ ഗുരുദ്വാരയിലെത്തി പരിശോധന നടത്തിയത് . ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ പരിശോധനയിൽ പങ്കെടുത്തു.
സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഗുരുദ്വാരയ്ക്ക് പോലീസ് സുരക്ഷ വർധിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
