മഴ മുന്നിയിപ്പിൽ വീണ്ടും മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് കേ ന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്.

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204 എം.എം വരെ മഴ ലഭിക്കാനാണ് സാധ്യതയുള്ളത്.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

അതിനിടെ, നാളെ കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അവശേഷിക്കുന്ന ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

25ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
[masterslider id="10"]

Related posts