സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളിലും ലോകായുക്ത റെയ്ഡ്;നിരവധി രേഖകളും പണവും വസ്തുക്കളും പിടിച്ചെടുത്ത് അധികൃതര്‍

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളിലും ലോകായുക്ത റെയ്ഡ് നടത്തി.

ബെംഗളൂരു, കോലാർ, യാദ്ഗിർ, ദാവണഗെരെ എന്നീ നാല് ജില്ലകളിലായി പത്തിലേറെ ഇടങ്ങളിലാണ്  റെയ്ഡ് നടത്തിയത്.

കോലാർ എഡിഎൽആർ സർവേ സൂപ്പർവൈസർ ജി. സുരേഷ് ബാബു, യാദ്ഗിർ സർപുർ താലൂക്ക് ഹെൽത്ത് ഓഫീസർ രാജ വെങ്കട്ടപ്പ നായക്, കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എം.ബി. രവി, മഹാദേവപുര വാട്ടർ റിസോഴ്‌സ് ഡിവലപ്പ്മെന്റ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജി. ശ്രീനിവാസ മൂർത്തി എന്നിവരുടെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

നിരവധി രേഖകളും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും റെയ്ഡില്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
[masterslider id="10"]

Related posts