ജെ പി നഗര്‍ പരിധിയില്‍ മാല മോഷണ സംഘങ്ങള്‍ വ്യാപകം , ഉന്നം വെയ്ക്കുന്നത് സായാഹ്നങ്ങളില്‍ നടക്കാനിറങ്ങുന്ന വനിതകളെയും, കണ്ണില്‍ മുളക് പൊടിയെറിഞ്ഞു രണ്ടു സ്ത്രീകളില്‍ നിന്ന്‍ തട്ടിയെടുത്തത് ആറു പവന്‍ …!

ബെംഗലൂരു : ജെ പി നഗറില്‍ ആര്‍ ബി ഐ ലെ ഔട്ടിലെ പാര്‍ക്കിനു സമീപം വ്യാഴാഴ്ച വൈകുന്നെരമായിരുന്നു  പ്രായമായ സ്ത്രീകളുടെ നേര്‍ക്ക് മുളക് പൊടി എറിഞ്ഞു മോഷ്ടാവ് മാല അപഹരിച്ചത് …വളരെ സാധാരണ രീതിയില്‍ അടുതെത്തി ഞൊടിയിടയിലായിരുന്നു ആക്രമണം ..എന്നാല്‍ പ്രതികരിക്കാന്‍ ശ്രമിച്ച ഇരുവരെയും കത്തി വീശി ഭയപ്പെടുത്തുകയാണ് ചെയ്തത് … ചെറുക്കാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളെ മോഷ്ടാവ് ഇരുപത് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ..മേഖലയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ നിരവധിയാണ് …ഇതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ ഇറങ്ങിയിട്ടുണ്ടെന്നു പോലീസ് പറയുന്നു ….
 

അസ്വാഭാവികത തോന്നിക്കാത്ത രീതിയില്‍ ഹോണ്ട അക്റ്റീവ പോലുള്ള സ്കൂട്ടറിലാണ് മോഷണ സംഘങ്ങള്‍ വിലസുന്നത് …പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചു നടക്കാനിറങ്ങുന്ന പ്രായമായ സ്ത്രീകളാണ് കൂടുതലും ഇവരുടെ ഇരകള്‍ ..പ്രതികരിക്കാന്‍ തുനിഞ്ഞാല്‍ ഏതു വിധേനയും കീഴ്പ്പെടുത്തുന്ന ക്രൂരതകളാണു ഇവരുടെ രീതി …ഇതിനായി മാരകായുധങ്ങള്‍ കൈവശമുണ്ടാകും …ബൈക്കിലെത്തുന്ന ഹെല്‍മെറ്റ്‌ ധാരികളെയാണ് സാധാരണ സംശയിക്കുന്നതെങ്കില്‍ ഇവിടെ സ്ഥിതി നേരെ മറിച്ചാണ് ..കണ്ടാല്‍ യുവാക്കളെന്നു തോന്നിപ്പിക്കുന്ന മോഷ്ടാക്കള്‍ തനിയെ മാത്രമാണ് കറക്കം …ഇത്തരം പ്രദേശങ്ങളില്‍ സി സി ടി വി ക്യാമറയുടെ അഭാവവും മോഷ്ടാക്കള്‍ക്ക് സഹായകമായി തീരുന്നു …പോലീസ് പെട്രോളിംഗ് ശക്തമാക്കിയെന്നു പറയുന്നുണ്ടെങ്കിലും മോഷണങ്ങള്‍ പലയിടത്തും വ്യാപകമാണ് ..സംശയം തോന്നിയാല്‍ ഉടന്‍ കണ്ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ….

ഇരുവരും നല്‍കിയ അടയാളങ്ങളനുസരിച്ചു പോലീസ് അന്വേഷണമാരംഭിച്ചു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
[masterslider id="10"]

Related posts