കാർ ലോറിയുടെ പിറകിലിടിച്ച് മൈസൂരു -ബെംഗളൂരു ദേശീയപാതയിൽ ഐടി ജീവനക്കാരി മരിച്ചു

ബെംഗളൂരു : മൈസൂരു -ബെംഗളൂരു ദേശീയപാതയിൽ ഞായറാഴ്ച വൈകീട്ട് ഗെജ്ജലഗെരെയ്ക്ക് സമീപം കാർ ലോറിയുടെ പിറകിലിടിച്ച് ഐടി ജീവനക്കാരി മരിച്ചു.

ബെംഗളൂരു കുമാരസ്വാമി ലേഔട്ടിലെ താമസക്കാരിയും സോഫ്റ്റ്‌വേർ എൻജിനിയറുമായ അശ്വിനി (33) ആണ് മരിച്ചത്.

അപകടത്തിൽ അശ്വിനിയുടെ ഭർത്താവ് ശ്രീകാന്തിനും രണ്ടു വയസ്സുള്ള മകനും പരിക്കേറ്റു.

  98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ഉത്തര കന്നഡ ജില്ലയിലെ മുണ്ഡ്ഗോഡ് സ്വദേശിയായ ശ്രീകാന്തും സോഫ്റ്റ്‌വേർ എൻജിനിയറാണ്. മൈസൂരുവിൽനിന്ന് കുടുംബം ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us