വ്യവസായി മുംതാസ് അലിയുടെ മരണം; പ്രതിക്ക് ജാമ്യം അനുവദിച്ചു 

ബെംഗളൂരു: വ്യവസായി മുംതാസ് അലിയുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി റഹ്മത്തിന് കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.

റഹ്മത്തിനൊപ്പം അഞ്ചാം പ്രതി സൂറത്ത്കലിലെ കൃഷ്ണപൂർ ഏഴാം ബ്ലോക്കിലെ താമസക്കാരനായ ശുഐബ്, റഹ്മത്തിന്റെ ഭർത്താവ് അബ്ദുല്‍ സത്താർ, രണ്ടാം പ്രതി നന്ദാവർ നിവാസി കലന്ദർ ഷാഫി, നാലാം പ്രതി മുസ്തഫ, ആറാം പ്രതി സിറാജ് എന്നിവർക്കും ജാമ്യം ലഭിച്ചു.

  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ

കേസില്‍ കാവൂർ പോലീസ് 2,255 പേജുള്ള കുറ്റപത്രം മംഗളൂരു മൂന്നാം അഡീഷനല്‍ ജില്ല കോടതിയില്‍ സമർപ്പിച്ചിരുന്നു.

സൂറത്ത്കല്‍ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളില്‍ മൂന്നു പേരെ കൂടുതല്‍ അന്വേഷണത്തിനായി കൈമാറാൻ ഹൈകോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, അധിക കസ്റ്റഡി അപേക്ഷ സുപ്രീം കോടതി തള്ളി. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഒന്നാം പ്രതിയും കൂട്ടാളികളും ഏല്‍പിച്ച മാനസികാഘാതം താങ്ങാനാവാതെ നദിയില്‍ ചാടി ജീവനൊടുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം
[masterslider id="10"]

Related posts