ബജറ്റിൽ കർണാടകയ്ക്ക് നൽകിയത് ഒഴിഞ്ഞ പാത്രം; മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: കേന്ദ്ര ബജറ്റില്‍ കർണാടകയ്ക്ക് ഒഴിഞ്ഞ പാത്രമാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബഡ്ജറ്റില്‍ നിരാശരാണെന്നും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കുള്ളതൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക.

എന്നിട്ടും കേന്ദ്ര ബഡ്ജറ്റിന്റെ ചെറിയ വിഹിതം മാത്രമാണ് ലഭിച്ചത്.

സംസ്ഥാനത്തെ ജലസേചന പദ്ധതികള്‍ക്കുള്ള വിഹിതം കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ അതിലൊന്നും പരിഗണിച്ചില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

  ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ

അപ്പർ ഭദ്ര പദ്ധതി, അപ്പർ കൃഷ്ണ പദ്ധതിക്ക് ഫണ്ട്, നഗരവികസനത്തിന് 5,000 കോടി, റായ്ച്ചൂരിലെ എയിംസ് ആശുപത്രി , ദേശീയപാത, റെയില്‍വേ പദ്ധതികള്‍ എന്നിവയ്ക്കായി ബഡ്ജറ്റിന് മുൻപുള്ള യോഗങ്ങളില്‍ പണം അനുവദിക്കണമെന്ന് കർണാടക ആവശ്യപ്പെട്ടിരുന്നു.

അതോടെപ്പം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 89,154 കോടിയില്‍ നിന്ന് 86,000 കോടിയായി വെട്ടിക്കുറച്ചതിനെയും സിദ്ധരാമയ്യ വിമർശിച്ചു.

വിള ഇൻഷുറൻസ് വിഹിതം 2024-25ല്‍ 15,864 കോടി രൂപയില്‍ നിന്ന് 2025-26ല്‍ 12,242 കോടി രൂപയായി കുറഞ്ഞു.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

അതേസമയം, രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി ഭരണകക്ഷിയായ ബിഹാറിനും ആന്ധ്രപ്രദേശിനും കേന്ദ്രം വാരിക്കോരി കൊടുത്തെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts