സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; മലയാളികളായ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി അഞ്ചുകോടിരൂപ തട്ടാൻശ്രമിച്ചെന്ന കേസിൽ മൂന്ന് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ പാനോളി എന്നിവരെയാണ് ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് അറസ്റ്റുചെയ്തത്.

ചാൾസ് മാത്യുവിനെയും ബിനോജിനെയും എറണാകുളത്തുനിന്നും ശക്തിധരനെ കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി (ഐ.സി.സി.എസ്.എൽ.) ഫയൽ ചെയ്ത കേസിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് അറസ്റ്റ്. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ചാൾസ് മാത്യൂസും ബിനോജും ഐ.സി.സി.എസ്.എല്ലിന്റെ തൃശ്ശൂർ റീജണൽ ഓഫീസിലെ മുൻ ജീവനക്കാരാണ്.

ഇവർ സ്ഥാപനം വിട്ടശേഷം ശക്തിധരൻ പാനോളിയെ കൂട്ട് പിടിച്ച് ഇടനിലക്കാർ മുഖാന്തരം ഭീഷണിപ്പെടുത്തി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.

ഐ.സി.സി.എസ്.എല്ലിന്റെ പേരിൽ വെബ് സൈറ്റ് തയ്യാറാക്കുകയും അതിലൂടെ പൊതുജനങ്ങളെയും സ്ഥാപനത്തിലെ നിക്ഷേപകരെയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടെന്നും പരാതിയിൽ പറഞ്ഞു.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

ബെംഗളൂരു സ്വദേശിയായ സുധീർ ഗൗഡയും കേസിൽ പ്രതിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts