പ്രണയം നടിച്ച് പീഡിപ്പിച്ച 14 കാരി ജീവനൊടുക്കി; 21 കാരൻ അറസ്റ്റിൽ 

ബെംഗളൂരു: കലബുറുഗി ജില്ലയിലെ ജെവർഗിയില്‍ ബലാത്സംഗത്തെ തുടർന്ന് എട്ടാംക്ലാസ് വിദ്യാർഥിനിയായ 14കാരി ജീവനൊടുക്കി.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ജെവർഗി ബസവേശ്വര നഗർ സ്വദേശി എ. മഹബൂബിനെ(21) പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയം നടിച്ചാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെത്തുടർന്ന് അഖില ഭാരത വീരശൈവ മഹാസഭ അംഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

  സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം

രണ്ടു മണിക്കൂർ ദേശീയ പാത ഉപരോധിച്ചു.

സംസ്ഥാന സെക്രട്ടറി രാജശേഖർ സാഹു സിരി, ജേവർഗി, യാദ്രമി താലൂക്ക് പ്രസിഡന്റ് സിദ്ധു സാഹു അങ്ങാടി, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബസവരാജ് പാട്ടീല്‍ നരിബോള്‍ തുടങ്ങിയവർ ജെവർഗിയിലെ അങ്കടേശ്വര് സർക്കിളില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts