സംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ നാളെ അടച്ചിടും 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അറിയിച്ചു.

ചൊവ്വാഴ്ച ഇരുമ്പനം എച്ച്‌പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. എലത്തൂര്‍ എച്ച്‌പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം.

  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം

ടാങ്കര്‍ ഡ്രൈവര്‍മാരും പെട്രോളിയം ഡീലര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം നിലനിന്നിരുന്നു.

പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്.

ഇത് വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളെ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us