നഗരത്തിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഐടി ജീവനക്കാരിയായ യുവതി ശ്വാസംമുട്ടി മ​രി​ച്ചു

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ ഫ്ലാറ്റിലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രിയായ യു​വ​തി ശ്വാസംമുട്ടി മ​രി​ച്ചു.

ദക്ഷിണകന്നഡ സ്വദേശിനിയായ ശ​ർ​മി​ള(34)​ആ​ണ് മ​രി​ച്ച​ത്. ബെല്ലന്ദൂരിലെ ഐ​ടി സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സു​ബ്ര​ഹ്മ​ണ്യ ലേ ​ഔ​ട്ടി​ലു​ള്ള ഫ്ലാറ്റിന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

രാ​ത്രി 10:30-ഓ​ടെ വീ​ട്ടി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട വീ​ട്ടു​ട​മ വി​ജ​യേ​ന്ദ്ര​ൻ ഉ​ട​ൻ ത​ന്നെ പോ​ലി​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി വീ​ടി​ന്റെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

തീ ​അ​ണ​ച്ച ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​ർ​മി​ള​യെ മു​റി​ക്കു​ള്ളി​ൽ ബോ​ധ​ര​ഹി​ത​യാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​റി​യി​ൽ പു​ക നി​റ​ഞ്ഞ​തോ​ടെ ശ​ർ​മി​ള​യ്ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​ർ​മി​ള താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ മ​റ്റൊ​രു മു​റി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

ഈ ​മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്ത് അ​പ​ക​ട​സ​മ​യ​ത്ത് നാ​ട്ടി​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ശ​ർ​മി​ള ബെം​ഗ​ളൂ​രു​വി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
[masterslider id="10"]

Related posts