മൂന്നാം ദിവസത്തിലും പിടി തരാതെ ഇൻഫോസിസിലെ പുള്ളിപ്പുലി 

ബെംഗളൂരു: മൂന്നുദിവസത്തെ പരിശോധനയിലും ഇൻഫോസിസ് കാംപസിൽ കണ്ട പുള്ളിപ്പുലിയെ പിടികൂടാനായില്ല.

ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് പുലിയുടെ ചിത്രം കാംപസിലെ ക്യാമറയിൽ പതിഞ്ഞത്.

പാർക്കിങ് കേന്ദ്രത്തിലെ സി.സി.ടി.വി. ക്യാമറയിലാണ് ദൃശ്യങ്ങൾ ആദ്യം പതിഞ്ഞത്.

വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ലിയോപാഡ് ടാസ്‌ക് ഫോഴ്‌സ് സംഘമാണ് പുലിക്കായി പരിശോധന തുടരുന്നത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ബുധനാഴ്ച ഡ്രോൺ ക്യാമറയടക്കമെത്തിച്ച് പരിശോധിച്ചിട്ടും കൂടുതൽദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

380 ഏക്കർ വിസ്തൃതിയിലാണ് കാംപസ്.

ഇവിടെയെല്ലാം ഡ്രോൺക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്.

പുലിയെ കണ്ടതിനെത്തുടർന്ന് കാംപസിനകത്ത് 12 ഉയർന്നനിലവാരമുള്ള സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. രണ്ട് കൂടുകളും സ്ഥാപിച്ചു.

പരിശോധന തുടരുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ഐ.ബി. പ്രഭു അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts