കേരളത്തിൽ നിന്നുള്ള പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്‌

ബെംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിലെ ഹംപി സന്ദർശിക്കാൻ എത്തിയ വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 8 പേർക്ക് പരുക്കേറ്റു. ചിത്രദുർഗ- ഹൊസ്പേട്ട് പാതയിലെ കുട്ലിഗയിൽ ഇന്ന് രാവിലെ ആറുമണിക്കാണ് അപകടം ഉണ്ടായത്.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ബി എ സംസ്കൃതത്തിലെ 32 അംഗ വിദ്യാർഥി സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വിദ്യാർഥികളായ അതുല്യ, അതുൽ കൃഷ്ണൻ, ആവണി, അനുഗ്രഹ, അജയ്, അധ്യാപിക ലക്ഷ്മി ശങ്കർ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ബെല്ലാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

ഇന്നലെ കേരളത്തിൽ നിന്ന് ട്രെയിനിൽ പുറപ്പെട്ട സംഘം മംഗളൂരുവിൽ വച്ചാണ് സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ ഹംപിയിലേക്ക് പുറപ്പെട്ടത്. വിവരമറിഞ്ഞ് അപകട സ്ഥലത്തെത്തിയ ബെല്ലാരി കേരള കൾച്ചർ സെന്റർ, കെഎൻഎസ്എസ് ബെല്ലാരി കരയോഗം ഭാരവാഹികൾ  ചികിത്സ നടപടികൾക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts